ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഇനിയൊരു തലവേദനയല്ല!!! ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ പുതുക്കുന്നതിനുള്ള സംവിധാനം ഒരുക്കി മോട്ടോർ വാഹനവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നിലവിൽ മോട്ടോർ വാഹനവകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാണ് എല്ലാവരും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത്. ഇപ്പോൾ ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ പുതുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ലൈസൻസ് പുതുക്കുന്നതിനുള്ള രേഖകളുടെയും പുതുക്കുന്ന വിധത്തിന്റെയും വിശദാംശംങ്ങൾ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നു.

ആവശ്യമുള്ള രേഖകൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഴ്ച പരിശോധന റിപ്പോർട്ട്/ മെഡിക്കൽ റിപ്പോർട്ട് (ഫോം 1A) സ്വയം സാക്ഷ്യപ്പെടുത്തിയത്.

സ്‌കാൻ ചെയ്ത ഫോട്ടോ, സ്‌കാൻ ചെയ്ത ഒപ്പ്, ലൈസൻസിന്റെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത്.

സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകർപ്പ്.

ഇത്രയും രേഖകളാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവർക്കാണ് വിഷൻ ടെസ്റ്റിന്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസൻസ് പുതുക്കേണ്ട എല്ലാ പ്രായക്കാർക്കും വിഷൻ ടെസ്റ്റ് നിർബന്ധമാണ്.

ലൈസൻസ് പുതുക്കുന്ന വിധം:

1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങൾ നൽകുക. ഒരിക്കൽ വിവരങ്ങൾ നൽകിയാൽ പിന്നീടും ഉപയോഗിക്കാം.
വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ആപ്ലിക്കേഷൻ നമ്പർ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകൾക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: നിർദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമർപ്പിക്കുന്നതോടെ അപേക്ഷാ നടപടികൾ കഴിഞ്ഞു. പിന്നീട് ആർ ടി ഒ യാണ് അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങൾ എസ്എംഎസായി ലഭിക്കും.