ജോലിയിൽ നിന്നു പിരിച്ചുവിട്ടു; മനംനൊന്ത് ആംബുലൻസ് ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പാലക്കാട്‌ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിലെ ഡ്രൈവറാണ് ജീവനൊടുക്കാൻ ശ്രമിച്ചത്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്‌: ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിൽ മനംനൊന്ത് ആംബുലൻസ് ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പാലക്കാട്‌ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിലെ ആംബുലൻസ് ഡ്രൈവർ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 വർഷം ആയി ജില്ലാ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ ഒരു അറിയിപ്പും ഇല്ലാതെ ജോലിയിൽ നിന്ന് നീക്കി എന്നാണ് ആക്ഷേപം.

കീടനാശിനി കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. അനീഷിപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്.