അക്രമവും കൊലപാതക ശ്രമങ്ങളും! നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായാൾ കഴിഞ്ഞ മൂന്നുവർഷമായി കഴിയുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ; അതും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സന്നദ്ധ സംഘടനകൾ നൽകുന്ന സൗജന്യ ഭക്ഷണവും കഴിച്ച്, ഒടുവിൽ പഴയ പണി വീണ്ടും ആവർത്തിച്ചു ; ഡോക്ടറുടെ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടി ഗാന്ധിനഗർ പോലീസ്

Spread the love

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

തിരുവനന്തപുരം നേമം ചെറുകോട് കളിയൽ പുത്തൻവീട്ടിൽ ചന്ദ്രനാണ് അറസ്റ്റിലായിരിക്കുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും കഴിച്ച് കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളേജിലാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ എസ് എച്ച് ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ് ഐ അനുരാജ്, എസ് സി പി ഓ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ പേരിൽ മുൻപും തിരുവനന്തപുരത്ത്  സമാനമായ രീതിയിൽ കേസുകൾ ഉണ്ട്. പ്രതിയെ ഇന്ന് കോതിയിൽ ഹാജരാക്കും.