ചില ഡ്രൈവര്‍മാരുടെ ധാരണ റോഡ് തങ്ങളുടേത് മാത്രമാണെന്ന്..! ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; കാല്‍നടയാത്രക്കാര്‍ക്ക് ദുരിതയാത്ര; കൊച്ചി നഗരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി
സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചി നഗരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. കൊച്ചി നഗരത്തില്‍ ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതയാത്ര നേരിടുകയാണ്. നഗരത്തിലെ ഫുട്പാത്തുകള്‍ അപര്യാപ്തമാണ്.
കാല്‍നടയാത്രക്കാര്‍ റോഡുകളിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത് കണക്കിലെടുത്ത് ഫുട്പാത്തില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവര്‍മാരുടെ ധാരണയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.