play-sharp-fill
സഹായം ചെയ്തത് പുലിവാലായ് മാറി ; കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകനായ ഡ്രൈവര്‍ക്ക് കോടതിവരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു പകൽ, ഒപ്പം ധനനഷ്ടവും

സഹായം ചെയ്തത് പുലിവാലായ് മാറി ; കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകനായ ഡ്രൈവര്‍ക്ക് കോടതിവരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു പകൽ, ഒപ്പം ധനനഷ്ടവും

കോട്ടയം : സഹായം ചെയ്തത് ഉപദ്രവമായി മാറി, വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ചയാളെ കേസില്‍ സാക്ഷിയാക്കിയതോടെ നേരിടേണ്ടിവന്നത് ദുരിതവും ധനനഷ്ടവും.

പരിക്കേറ്റവരെ സഹായിച്ച ഡ്രൈവര്‍ മാത്തുക്കുട്ടിക്കാണ് കോടതിയിലെത്താൻ സമൻസ് കിട്ടിയത്, തുടർന്ന് കഴിഞ്ഞദിവസം രാവിലെ 10നു കോടതിയിലെത്തിയ കുമരകം ഒറോണക്കളത്തില്‍ മാത്തുക്കുട്ടിക്ക് വൈകുന്നേരം നാലുവരെ കാത്തുനില്‍ക്കേണ്ടിയും വന്നു. മറ്റു ചെലവുകള്‍ക്കു പുറമെ അന്നത്തെ ജോലിവരുമാനവും നഷ്ടമായി.

2021 ഡിസംബര്‍ 24ന് രാത്രി കവണാറ്റിന്‍കരയിലും 27ന് ഗുരുമന്ദിരത്തിനു സമീപവുമുണ്ടായ വാഹനാപകടങ്ങളില്‍ പരിക്കേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ഇതില്‍ കവണാറ്റിന്‍കരയിലുണ്ടായ അപകടത്തില്‍ സാക്ഷി പറയുന്നതിനാണു കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാകേണ്ടിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്‍റെ അനുഭവമാണ് മറ്റു ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകുന്നതെങ്കില്‍ അപകടത്തില്‍പ്പെടുന്നവരെ സഹായിച്ചു പുലിവാലു പിടിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമോയെന്നാണു മാത്തുക്കുട്ടി ചോദിക്കുന്നത്. ഈ രണ്ടു സംഭവങ്ങള്‍ക്കും മുമ്ബ് പല തവണ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും സാക്ഷി പറയാന്‍ കോടതി കയറേണ്ടി വന്നിട്ടില്ലെന്നും മാത്തുക്കുട്ടി പറയുന്നു. ഗുരുമന്ദിരത്തിനു സമീപത്തെ അപകടത്തില്‍ സാക്ഷിപറയാന്‍ കോടതിയില്‍ പോകേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്. സ്വന്തം കൈയിലെ പണം മുടക്കി ഡീസല്‍ അടിച്ച്‌ 90 കിലോമീറ്റര്‍ കാര്‍ ഓടിച്ച സാമ്ബത്തിക നഷ്ടം താന്‍ കാര്യമാക്കുന്നില്ലെങ്കിലും കാരുണ്യ പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ജോലി കളഞ്ഞ് കോടതിയിലെത്തേണ്ടിവരുന്നത് സങ്കടകരമാണെന്നും തനിക്കനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്കുണ്ടാകാതിരിക്കാന്‍ കേസെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടതാണെന്നും മാത്തുക്കുട്ടി പ്രതികരിച്ചു.