
നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; കോട്ടയം തലയോലപ്പറമ്പിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: തലയോലപ്പറമ്പിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെട്ടിക്കാട്ട്മുക്ക് വരവുകാലയില്‍ സാലി (59)യാണ് മരിച്ചത്. ഉദയ പറമ്പത്ത് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
സാലിക്കൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഭാര്യ ബീവി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നായ ഒരു ബൈക്കില്‍ തട്ടിയ ശേഷം ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. നായ ഇടിച്ചതോടെ നിയന്ത്രണം വിട്ടു ഓട്ടോറിക്ഷ മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സാലിയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് തെള്ളകത്തെയും പാലായിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Third Eye News Live
0