
17 വർഷമായി തന്റെ സാരഥിയായി കൂടെയുള്ള ഡ്രൈവർക്ക് പുതിയ വീടു സമ്മാനമായി നൽകി നടൻ ശ്രീനിവാസൻ.വിഷുദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശം. ഗൃഹപ്രവേശ ചടങ്ങിന് കുടുംബസമേതം എത്തിച്ചേരാനും ശ്രീനിവാസൻ മറന്നില്ല.ശ്രീനിവാസനൊപ്പം ഭാര്യ വിമല, മകൻ ധ്യാൻ, മരുമകള്‍ അർപ്പിത, പേരക്കുട്ടി ആരാധ്യ സൂസൻ ധ്യാൻ എന്നിവരും ഗൃഹപ്രവേശത്തിനു എത്തിയിരുന്നു.
വ്ലോഗറായ ഷൈജു പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്.ഡ്രൈവറെ തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായി കണ്ട് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകരും.നടനെന്ന രീതിയിൽ മാത്രമല്ല ഒരു വ്യക്തിയെന്ന രീതിയിലും നടൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ്.
സിനിമയില്‍ നിന്നു മാറി നിന്ന് ജൈവകൃഷിയിലേക്കും പരിസ്ഥിതി സൗഹാർദ്ദപരമായ ജീവനശൈലിയിലേക്കും ശ്രീനിവാസൻ കടന്നു ചെന്നിരുന്നു.സ്വന്തമായി കൃഷി ചെയ്തും അതില്‍ അഭിമാനം കണ്ടെത്തിയും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസൻ കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group