സമയത്ത് ഡ്രൈവര്‍ എത്താത്തത് കാരണം ഡോക്ടര്‍ക്ക് വിമാനം മിസായി; ഊബറിന് 54000 രൂപ പിഴയിട്ട് കോടതി

Spread the love

ഡൽഹി: ഊബർ ടാക്സി ബുക്ക് ചെയ്ത് കാത്തിരുന്ന് വിമാനം മിസ്സായ ഡോക്ടർ കോടതിയെ സമീപിച്ചപ്പോള്‍ ഊബറിന് 54000 രൂപയാണ് പിഴ ലഭിച്ചത്.ഡല്‍ഹിയിലാണ് സംഭവം. 2021 നവംബർ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

 

അത്യാവശ്യ കോണ്‍ഫറൻസില്‍ പങ്കെടുക്കാനായി രാവിലെയുള്ള വിമാനത്തില്‍ പോവാനായി വിസ്താര വിമാനത്തില്‍ ഡോക്ടർ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ ഓണ്‍ലൈൻ ടാക്സി ബുക്കിംഗ് എടുത്ത യൂബർ ഡ്രൈവർ യുവഡോക്ടറെ കൂട്ടാൻ വന്നതേയില്ല. രണ്ട് തവണ വീണ്ടും ശ്രമിച്ച ശേഷവും ഇതേ അനുഭവം നേരിട്ട ഡോക്ടർ മറ്റൊരു ടാക്സി വിളിച്ച്‌ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു.

 

ഇതിന് പിന്നാലെ പരാതിയുമായി ഊബർ ഇന്ത്യയെ ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ ഡല്‍ഹി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.എന്നാല്‍ കേസിന്റെ വാദം നടക്കുന്ന അവസരങ്ങളില്‍ കോടതിയില്‍ എത്താൻ പോലും ഊബർ ഇന്ത്യ അധികൃതർ തയ്യാറായില്ല.അതിനാലാണ് 54000 രൂപ പിഴയിട്ട് കോടതി വിധി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂടാതെ ദില്ലി കണ്‍സ്യൂമർ കമ്മീഷനില്‍ ഊബർ ഇന്ത്യ അപ്പീല്‍ നല്‍കുകയായിരുന്നു. ഇവിടെ വച്ച്‌ കൃത്യ സമയത്ത് ബുക്കിംഗ് സ്വീകരിച്ച ശേഷവും ഡ്രൈവർ എത്താതിരുന്നതിന് കൃത്യമായ കാരണം ബോധിപ്പിക്കാൻ ഊബറിന് സാധിക്കാതെ വന്നതോടെ ജില്ലാ ഉപഭോക്തൃ കോടതിയുടെ തീരുമാനം ദില്ലി കണ്‍സ്യൂമർ കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു.

 

പുലർച്ചെ 3.15ന് ഊബറിന്റെ സേവനം തേടിയ സമയത്തെ അലംഭാവത്തിനും കോടതി നോട്ടീസുകളോടുള്ള ഉപേക്ഷാ മനോഭാവവും പരിഗണിച്ചാണ് ഊബർ ഇന്ത്യയ്ക്ക് ഉപഭോക്തൃ കോടതി അരലക്ഷം രൂപയിലേറെ പിഴയിട്ടത്. ദില്ലിയില്‍ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്കായി ഡോക്ടറിന് ചെലവായ തുകയും പിഴത്തുകയും പലിശ സഹിതം നല്‍കണമെന്നാണ് ഉപഭോക്തൃ കോടതി വിശദമാക്കിയിട്ടുള്ളത്.