
ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ച് കെ എസ് ആർ ടി സി സ്വിഫ്റ്റ്. സ്ഥാപനം നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്യുന്നതിന് കരാറില്‍ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നതെന്ന് കെ എസ് ആർ ടി സി സ്വിഫ്റ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവർ കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കേണ്ടതാണ്. ഈ തുക താത്കാലിക സേവനത്തില്‍ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നയാള്‍ സ്വയം പിരിഞ്ഞ് പോകുകയോ 55 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തില്‍ നിന്ന് വിടുതല്‍ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് തൊഴിലാളിയില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെകില്‍ ആ തുക കുറച്ചായിരിക്കും സെക്യുരിറ്റി തിരികെ നല്‍കുക. കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ സേവന വ്യവസ്ഥകള്‍ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ എസ് ആർ ടി സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമായിരിക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷകർക്ക് വേണ്ട യോഗ്യതകള്‍
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോർ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.
അംഗീകൃത ബോർഡ്/സ്ഥാപനത്തില്‍ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളില്‍ അഞ്ച് വർഷത്തില്‍ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം.
പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയില്‍ 24മുതല്‍ 55 വയസ്സ് വരെ.
വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.
മറ്റ് വ്യവസ്ഥകള്‍
സർവ്വീസുകളില്‍ M.V.Act അനുശാസിയ്ക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവില്‍ സർജൻ റാങ്കില്‍ കുറയാത്ത സർക്കാർ ഡോക്ടറില്‍ നിന്നും നേത്ര രോഗ വിദഗ്ധനില്‍ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
ഒരു കണ്ടക്ടർക്കാവശ്യമായ സാമാന്യകണക്കുകള്‍ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.
മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ കെ എസ് ആർ ടി സി സ്വിഫ്റ്റുമായി നിർദ്ദിഷ്ഠ കരാറില്‍ ഏർപ്പെടുന്നതിനൊപ്പം പലിശയില്ലാത്ത റീഫണ്ട് ചെയ്യുന്ന കരുതല്‍ നിക്ഷേപമായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ പേരില്‍ എടുത്ത 30,000/-രൂപയുടെ ഡിമാന്റ്റ് ഡ്രാഫ്റ്റും സമർപ്പിയ്ക്കേണ്ടതാണ്. വിജയകരമായി ട്രെയിനിംഗ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ രണ്ടു വർഷം (ഒരു വർഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യരിറ്റി ഡിപ്പോസിറ്റായ 30,000/- രൂപ തിരികെ നല്‍കുന്നതല്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) 10 ദിവസത്തിനകം ഹാജരാക്കിയിരാക്കുകയും വേണമെന്നും കമ്ബനി വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകള്‍ സുഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതില്‍ ഉള്പെട്ടിട്ടുള്ളവർ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി നടത്തുന്ന എഴുത്തു പരീക്ഷ പാസ്സായിരിക്കണം. എഴുത്തു പരീക്ഷയില്‍ പാസ്സായവർ ഡ്രൈവിങ് ടെസ്റ്റും വിജയകരമായി പൂർത്തീകരിക്കേണ്ടതുണ്ട്.
ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂർത്തീകരിച്ചാല്‍ മേല്‍ പ്രക്രിയകളില്‍ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ലിസ്റ്റില്‍ നിന്ന് റാങ്ക് അടിസ്ഥാനത്തില്‍ ഒഴിവുകള്‍ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നല്‍കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിൻ്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് മുതല്‍ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിയ്ക്കും.
കെ എസ് ആർ ടി സിയില്നിന്നുളള ജീവനക്കാർ വർക്കിംഗ് അറേഞ്ച്മെന്റ്/ഡെപ്യുട്ടേഷൻ വ്യവസ്ഥയില്‍ കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ സേവനം അനുഷ്ഠിക്കേണ്ടതും അതിനായി കെ എസ് ആർ ടി സി സ്വിഫ്റ്റുമായി പ്രത്യേക കരാറില്‍ ഏർപ്പെടേണ്ടതുമാണ്. ഇപ്രകാരം സേവനമനുഷ്ഠിയ്ക്കുന്ന ജീവനക്കാർക്ക് അർഹമായ ഇൻസെൻ്റീവ് / അലവൻസുകള്‍ / ബാറ്റ എന്നിവ മാത്രം സ്വിഫ്റ്റില്‍ നിന്നും ലഭ്യമാകുന്നതും, അർഹമായ ശമ്ബളം കെ എസ് ആർ ടി സിയില്‍ നിന്നും ലഭ്യമാക്കുന്നതുമാണ്.
കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ നിയമിതരായ ശേഷം പുറത്താക്കപെട്ടവർ, കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ കരാറിലായ ശേഷം അനധികൃതമായി ജോലിയില്‍ നിന്ന് വിട്ട് നില്ക്കുന്നവർ പ്രസ്തുത വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല. സർക്കാർ ഉത്തരവ് പ്രകാരം 8 മണിയ്ക്കൂർ ഡ്യൂട്ടിക്ക് 715/- രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിയ്ക്കൂറിന് 130/- രൂപ അധിക സമയ അലവൻസായി നല്‍കും. അധിക വരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെൻ്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്.