സ്പെഷ്യൽ ഡ്രൈവ്; ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; 23 കേസുകൾ രജിസ്റ്റർ ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ നടന്ന വ്യാപക റെയ്ഡിൽ 23 കോട് പാ കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു സ്കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് കർശനമായി തടയുന്നതിനുള്ള മുൻകരുതൽ നടപടി എന്ന നിലക്കാണ് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നത്.
കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്തവർക്കും സ്കൂൾ കുട്ടികൾക്കും മറ്റും വില്പനക്കായി കറുകച്ചാൽ വാഴൂർ റോഡ് ഭാഗത്തു പെട്ടിക്കടയിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു. പ്രതി ബാബു നാരായണൻ (49) നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഇടപറമ്പിൽ സുകുമാരൻ(64) നെ അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനു സമീപം തട്ടുകടയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കട ഉടമ പുതുപ്പറമ്പിൽ മുഹമ്മദ് നസീർ (54), സഹായി കൈനടി, മുപ്പതിൽ ചിറ ബാബു(56) എന്നിവരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.