‘ആരുടെയും സഹായം ഇനി വേണ്ട’; ഗൂഗിള്‍ മാപ്പിനോട് സംസാരിച്ച്‌ ഒറ്റക്ക് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

Spread the love

ഇന്ത്യയില്‍ മികച്ച ഡ്രൈവിംഗ് അനുഭവം നല്കണ് ഒരുങ്ങി ഗൂഗിള്‍. ഇതിനായി പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

video
play-sharp-fill

വാഹനമോടിക്കുന്നതിനിടെ ശ്രദ്ധതെറ്റാതെ ഗൂഗിള്‍ മാപ്പുമായി സംസാരിക്കാനും യാത്രചെയ്യുന്ന വഴിയിലെ മറ്റ് വിവരങ്ങള്‍ ചോദിച്ചറിയാനും പുതിയ ഫീച്ചറിലൂടെ കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും.

ഉദാഹരണത്തിന് അടുത്തുള്ള പെട്രോള്‍ പമ്ബ് എവിടെയാണ്, പാര്‍ക്കിങ് സൗകര്യം എവിടെയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചര്‍ പറഞ്ഞ് തരും. അതും ശബ്ദത്തില്‍ ചോദിച്ചറിയാന്‍ ഡ്രൈവര്‍ക്ക് കഴിയുന്ന വിധത്തിലാണ് പുതിയ അപ്ഡേറ്റ്. ഇന്ത്യയിലെ ഗൂഗിള്‍ മാപ്പിലെ ഏറ്റവും വലിയ എ ഐ സംയോജനമായിരിക്കുമിതെന്ന് ഗൂഗിള്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈകള്‍ ഉപയോഗിക്കാതെ തന്നെ ശബ്ദ നിർദേശങ്ങള്‍ വഴി ഗൂഗിളിന്റെ പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഇതിനായി വാഹനം ഓടിക്കുമ്ബോള്‍ ഗൂഗിള്‍ മാപ്പിനോട് സംസാരിച്ചാല്‍ മാത്രം മതിയാകും. ജെമിനൈ എഐയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വാഭാവിക മായ സംസാരശൈലി ഗൂഗിള്‍ മാപ്പിന് മനസിലാവും. ജിമെയില്‍ (Gmail) അല്ലെങ്കില്‍ കലണ്ടര്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ അനുമതി നല്‍കുകയാണെങ്കില്‍ ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടര്‍ ഇവന്റ്, റിമൈന്റര്‍ എന്നിവ സെറ്റ് ചെയ്യാനും പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.