
വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായ ‘വാഴ 2’ റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ ജീത്തു ജോസഫ്-മോഹൻലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് വാഴ 2 വും പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്. ഏപ്രിൽ 2 ന് രണ്ടു ചിത്രങ്ങളും തീയറ്ററിൽ എത്തുമെന്നാണ് അനിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ദൃശ്യം 3 യുടെ റിലീസിങ് ഡേറ്റ് ആണ് ആദ്യം പുറത്തു വന്നിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ വാഴയും ഡേറ്റ് പുറത്ത് വീട്ടിരിക്കുന്നത്. വാഴയിൽ സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വാഴയില്‍ ഇവർ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇവർക്കൊപ്പം സാബിർ എസ്, അമീൻ, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, ദേവരാജ് ടി.ആർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
വാഴ 2 സംവിധാനം ചെയ്യുന്നത് നവാഗതനായ സവിൻ എസ്.എ ആണ്. ആദ്യ ഭാഗത്തിന്റെ രചയിതാവായ വിപിൻ ദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രൻ, സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. ആഗസ്റ്റ് 15ന് തിയറ്ററിലെത്തിയ വാഴ ആദ്യ ഭാഗം മികച്ച കലക്ഷൻ നേടിയിരുന്നു. എന്നാൽ മലയാളികൾ ഏവരും കാത്തിരുന്ന ദൃശ്യം 3 ക്ക് ഒപ്പം വാഴ 2 വരുമ്പോൾ രണ്ട് ചിത്രങ്ങളും തമ്മിൽ ഒരു വലിയ ഏറ്റുമുട്ടൽ തന്നെ ഉണ്ടാവുമോ പ്രേക്ഷകർ ഉറ്റുനോക്കുന്നത്



