video
play-sharp-fill

വരണ്ട ചർമ്മവും കരുവാളിപ്പുമാണോ നിങ്ങളുടെ പ്രശ്നം ? ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ..

വരണ്ട ചർമ്മവും കരുവാളിപ്പുമാണോ നിങ്ങളുടെ പ്രശ്നം ? ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ..

Spread the love

ശരീരത്തിൽ ജലാംശം കുറയുന്നത് ചർമ്മം വരണ്ട് പോകുന്നതിന് ഇടയാക്കും. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കരുവാളിപ്പ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന പാനീയങ്ങളെ കുറിച്ച് അറിയാം..

കരിക്കിൻ വെള്ളം

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നു. കാരണം ഇതിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മം വരണ്ടതാക്കുന്നത് തടയുന്നു. കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത്. മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരങ്ങയും തേനും ചേർത്തുള്ള പാനീയം‌

നാരങ്ങയും തേനും ചേർത്തുള്ള പാനീയം ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാരങ്ങ മുഖത്തെ കറുത്ത പാടുകളും മുഖക്കുരു പാടുകളും കുറയ്ക്കാനും സഹായിക്കും. നാരങ്ങാനീരിലെ സിട്രിക് ആസിഡ് മെലാനിൻ ഉൽപാദനത്തെ തടയാൻ സഹായിക്കും. ഇത് ഇരുണ്ട പിഗ്മെൻ്റേഷനു കാരണമാകുന്നു.

കറുവപ്പട്ട തേൻ ചായ

കറുവപ്പട്ടയും തേനും ചേർത്തുള്ള ചായ ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സ​ഹായിക്കും. കറുവപ്പട്ട ചർമ്മത്തിലെ പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും ഫലപ്രദമാണ്.

മഞ്ഞൾ പാൽ

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സ​ഹായിക്കുന്നു. ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞളിലെ ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ​ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും.