കോട്ടയം: ആരോഗ്യ സംരക്ഷിക്കണത്തിനായി പലപ്പോഴും വലിയ തുക തന്നെ ആളുകള്‍ക്ക് ചെലവാക്കേണ്ടി വരാറുണ്ട്.
എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇതില്‍ പലതും ആരോഗ്യത്തിന് മോശമാണെന്ന് നമുക്ക് അറിയാമെങ്കിലും പിന്നെയും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.
പലപ്പോഴും മാരക രോഗമായ ക്യാന്‍സറിന് പോലും നാം സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും കാരണമാകുന്നു.
അത്തരത്തില്‍ മനുഷ്യശരീരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു അവയവമായ കരളിനെ മോശമായി ബാധിക്കുന്ന ചില പാനീയങ്ങളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാറ്റി ലിവര്‍ എന്ന ആരോഗ്യ സ്ഥിതി ലിവര്‍ സിറോസിസേക്ക് പോയാല്‍ പിന്നെ ചികിത്സിച്ച് ഭേദമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കരളിനെ ബാധിക്കുന്ന ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥ ലിവര്‍ സിറോസിസ് ആയി മാറാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ഫാറ്റി ലിവറിനെ ലിവര്‍ സിറോസിസ് ആക്കുന്നതില്‍ പ്രധാനികളായ മൂന്ന് പാനീയങ്ങളാണുള്ളത്. അതിലൊന്നാണ് പെപ്‌സി, കൊക്കൊക്കോള പോലുള്ള കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍. ഫാറ്റി ലിവര്‍ ഉള്ള ഒരാള്‍ ഒരിക്കലും ഇത് കഴിക്കാന്‍ പാടില്ല.
ഏവര്‍ക്കും അറിയാവുന്നത് പോലെ മദ്യപാനമാണ് മറ്റൊന്ന്. ഫാറ്റി ലിവര്‍ രോഗാവസ്ഥയുള്ള ഒരാള്‍ സ്ഥിരമായി മദ്യപിച്ചാല്‍ അത് ലിവര്‍ സിറോസിസ് ആയും പിന്നീട് ക്യാന്‍സറായും മാറാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ലഭ്യമാകുന്ന എനര്‍ജി ഡ്രിങ്കുകളാണ് മറ്റൊന്ന്. വ്യായാമം, കായികവിനോദം എന്നിവയില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന കിട്ടുമെന്ന് കരുതി ആവശ്യത്തില്‍ അധികം ഇത്തരം പാനീയങ്ങള്‍ യുവാക്കള്‍ വ്യാപകമായി കുടിക്കാറുണ്ട്. ഇതും ക്യാന്‍സര്‍ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നതിനും ലിവര്‍ സിറോസിസിനും കാരണാകും.