video
play-sharp-fill

കുടിവെള്ളത്തിൽ മാലിന്യം കലർത്തുന്ന ഫ്‌ളാറ്റുകൾക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി റസിഡൻസ് അസോസിയേഷൻ: മാന്നാനം അമ്മഞ്ചേരിയിൽ ഹരിതയും, കെ.സിസി ഹോംസും ആളുകളെ രോഗികളാക്കിയിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്തും ആരോഗ്യ വിഭാഗവും; തുടർസമരങ്ങൾക്കൊരുങ്ങി റസിഡൻസ് അസോസിയേഷനുകൾ

കുടിവെള്ളത്തിൽ മാലിന്യം കലർത്തുന്ന ഫ്‌ളാറ്റുകൾക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി റസിഡൻസ് അസോസിയേഷൻ: മാന്നാനം അമ്മഞ്ചേരിയിൽ ഹരിതയും, കെ.സിസി ഹോംസും ആളുകളെ രോഗികളാക്കിയിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്തും ആരോഗ്യ വിഭാഗവും; തുടർസമരങ്ങൾക്കൊരുങ്ങി റസിഡൻസ് അസോസിയേഷനുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കക്കൂസ് മാലിന്യം അടക്കം നാട്ടുകാരുടെ കുടിവെള്ളത്തിൽ കലർത്തിയ ശേഷം, നാട്ടുകാരുടെ പരാതിയെ പണമിട്ട് മൂടാനുള്ള ഹരിത ഹോംസിന്റെയും, കെ.സിസി ഹോംസിന്റെയും നടപടികൾക്കെതിരെ നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത്. പഞ്ചായത്തിലും, ആരോഗ്യ വകുപ്പിലും അടക്കം പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമില്ലാതെ വന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അടക്കമുള്ളവർക്കും പരാതി നൽകിയിരിക്കുന്നത്. ഫ്‌ളാറ്റുകളിൽ കൃത്യമായ മാലിന്യ സംസ്‌കരണ മാർഗങ്ങൾ വേണമെന്നിരിക്കെ ഇതൊന്നുമില്ലാതെയാണ് മാന്നാനത്തെ ഈ രണ്ടു ഫ്‌ളാറ്റുകൾ പ്രവർത്തിക്കുന്നതെന്ന് തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അമ്മഞ്ചേരിയിലെ കെസിസി ഹോംസിന്റെ സ്പ്രിംഗ് ഡെയിലും, ഹരിതാ ഹോംസിന്റെ റിച്ച് മൗണ്ട് കോട്ടേജുമാണ് വർഷങ്ങളായി നാട്ടുകാരുടൈ വെള്ളത്തിൽ മാലിന്യം കലർത്തുന്നത്. രണ്ടു ഫ്‌ളാറ്റുകളും കക്കൂസ് മാലിന്യം അടക്കമുള്ളവ ഇവരുടെ സ്ഥാപനത്തിന്റെ പിന്നിലെ അമ്മഞ്ചേരി – പൂച്ചേരി തോട്ടിലേയ്ക്കാണ് മാലിന്യങ്ങൾ തള്ളുന്നത്. അതിരൂക്ഷമായ ദുർഗന്ധവും കുടിവെള്ളം മലിനമാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായതോടെ പ്രദേശത്തെ ഇരുനൂറോളം വരുന്ന കുടുംബങ്ങൾ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ച് പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ
മാന്നാനം പ്രതിഭാനഗർ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയ്ക്കും, അതിരമ്പുഴ ഹെൽത്ത് ഇൻസ്പെക്ടർക്കും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ പോലും അധികൃതർ തയ്യാറായില്ല. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകാൻ റസിഡൻസ് അസോസിയേഷൻ നിർബന്ധിതമായത്. ഈ പരാതിയിലും തുടർ നടപടിയുണ്ടായില്ലെങ്കിൽ ഫ്‌ളാറ്റുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് റസിഡൻസ് അസോസിയേഷൻ ഒരുങ്ങുന്നത്. ഇതുകൂടാതെ ശുചിത്വമിഷനിലും, ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിലും റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
തുടർ സമരത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ രണ്ടു ഫ്‌ളാറ്റുകൾക്കു മുന്നിലും കുടിൽക്കെട്ടി സത്യാഗ്രഹ സമരം നടത്തുന്നതിനും റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി രണ്ട് ഫ്‌ളാറ്റുകൾ: മാന്നാനം അമ്മഞ്ചേരി ഹരിതാ ഹോംസും, കെ.സിസി ഹോംസും മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ കുടിവെള്ളത്തിൽ: പണത്തിന്റെ ഹുങ്കിനു മുന്നിൽ പരാതി മുക്കി അധികൃതർ

https://thirdeyenewslive.com/waste-problem/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group