കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണോ? ഏത് സമയത്തെല്ലാമാണ് വെള്ളം കുടിക്കേണ്ടത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

വെള്ളം എത്രമാത്രം കുടിക്കുന്നുവോ അത്രമാത്രം കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നുണ്ട്. ശരീരത്തിനുള്ളിലെ വിഷാംശത്തെ നീക്കം ചെയ്യാൻ ജലത്തിന് സാധിക്കും. പഴമക്കാർ പറയാറുണ്ട് രാവിലെ എണീക്കുമ്പോഴും വൈകിട്ട് കിടക്കുമ്പോഴും വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. ഇതിന്റെ ഗുണവും ദോഷവും എന്തെന്ന് നോക്കാം.

ഏത് സമയത്തെല്ലാമാണ് വെള്ളം കുടിക്കേണ്ടത്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എണീക്കുമ്പോൾ തന്നെ വെള്ളം കുടിക്കേണ്ടതുണ്ട്. രാവിലെ തന്നെ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നിന്നും ടോക്സിൻസ് നീക്കം ചെയ്യുവാൻ സഹായകമാകും. ഇത് ശരീരത്തെ കൃത്യമായി ശുദ്ധീകരിക്കുന്നതിന് സഹായിക്കും. കൂടാതെ ആമാശയത്തിൽ നിന്നും ഗ്യാസ് നീക്കം ചെയ്യുന്നതിനും ദഹന പ്രശ്നങ്ങൾ കുറയ്‌ക്കുന്നതിനും സഹായമാകുന്നു.

രാവിലെ കുടിക്കുന്നത് പോലെ തന്നെ കുളിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും വളരെയധികം നല്ലതാണ്. ഇത് ശരീരത്തിലെ താപനില ബാലൻസ് ചെയ്യുന്നതിനും പ്രഷർ കൂടാതിരിക്കാനും സഹായിക്കും. അതുപോലെ തന്നെ കിടക്കുന്നതിന് മുൻപും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും നല്ലതാണ്. എന്നാൽ ഇതിന് ചില ദോഷവശങ്ങളും ഉണ്ട്.

കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് മനസ്സിനെ കൂടുതൽ ശാന്തമാക്കാൻ സഹായിക്കും. ഇതിന് പുറമേ സ്ട്രെസ്സ് കുറയ്‌ക്കുന്നതിനും ഇത് സഹായകമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തെ തികച്ചും നാച്വറലായി തന്നെ ക്ലെൻസ് ചെയ്ത് എടുക്കാൻ സഹായിക്കുന്നു. ശരീരത്തിൽ നിന്നും ദുഷിപ്പ് പോകുന്നതിനും നല്ല ശാന്തമായി കിടന്ന് ഉറങ്ങുന്നതിനും കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതിന്റെ ദോഷവശങ്ങൾ

രാത്രി കിടക്കുന്നതിന് മുൻപ് വെള്ളം കുടിച്ച് കിടന്ന് ഉറങ്ങിയാൽ അത് ഒരു പരിധി വരെ ബാധിക്കുന്നത് ഉറക്കത്തെയാണെന്ന് പഠനങ്ങൾ പറയുന്നു. ഒരാൾ ഒരു ദിവസം കുറഞ്ഞത് 7 മുതൽ 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. എന്നാൽ രാത്രിയിൽ വെള്ളം കുടിച്ച് കിടക്കുകയാണെങ്കിൽ ഇടയ്‌ക്ക് എഴുന്നേറ്റ് പോയി മൂത്രം ഒഴിക്കുന്നതിനുള്ള പ്രവണത ഉണ്ടാകാം. ഇത്തരത്തിൽ ഉറക്കത്തിനിടയിൽ നിന്നും എഴുന്നേൽക്കുന്നത് നല്ല ഉറക്കം ലഭിക്കാതിരിക്കുന്നതിന് കാരണമായേക്കാം.

ചിലർക്ക് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നീട് നന്നായി ഉറങ്ങാൻ സാധിക്കാതെ വരാറുണ്ട്. ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് സ്ട്രെസ്സ് വർദ്ധിക്കുന്നതിനും അതുപോലെ തന്നെ രോഗപ്രതിരോധശേഷി കുറയ്‌ക്കുന്നതിനും കാരണമാകുന്നുണ്ട്. പലവിധത്തിലുള്ള ചർമ്മ പ്രശ്നങ്ങളിലേയ്‌ക്കും ഇത് നയിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് അതുപോലെ ചർമ്മത്തിൽ പ്രായം തോന്നിപ്പിക്കൽ, അമിതവണ്ണം എന്നിവയിലേയ്‌ക്കും ഉറക്കക്കുറവ് നയിക്കും.