സൂപ്പർ ക്ലോറിനേഷൻ: ജൂൺ 11ന് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ വിലക്ക്; മുൻകരുതൽ എടുക്കണമെന്ന് അധികൃതർ

Spread the love

ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ് പമ്പ് ഹൗസിലും ആര്യാട് പഞ്ചായത്തിലെ പമ്പ് ഹൗസിലും സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, ചാത്തനാട് പമ്പ് ഹൗസിന്റെ പരിധിയിലുളള ചാത്തനാട്, സനാതനം, മന്നത്തു, പൂന്തോപ്പ്, കാളാത്ത്, ആശ്രമം തുടങ്ങിയ വാര്‍ ഡുകളിൽ ഉള്ളവരും ജൂൺ 11-നു കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല.

video
play-sharp-fill

കൂടാതെ ചന്ദനക്കാവ് പമ്പ് ഹൗസിന്റെ പരിധിയിലെ മുല്ലക്കല്‍, എ.എൻ.പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോഡ്, പാലസ്, എം.ഓ. വാർഡ്, പള്ളത്തുരുത്തി, തിരുവമ്പാടി എന്നിവിടങ്ങളിലെ ഉപഭോക്താക്കളും, ആര്യാട് പമ്പ് ഹൗസിന്റെ പരിധിയിലെ 1 മുതൽ 15 വരെയുള്ള വാർഡുകളിലുള്ള ജനങ്ങളും കുടിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.