കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ ​പ്രേരിപ്പിച്ചു; ഷാപ്പിൽ പോകുമ്പോൾ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോകുകയും ചെയ്ത കുറ്റത്തിന് പിതാവ് അ‌റസ്റ്റിൽ

Spread the love

കോട്ടയം: കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ. വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പൻ മകൻ അരുൺകുമാർ (36) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുകയും മദ്യപിക്കാൻഷാപ്പിൽ പോകുമ്പോൾ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോവുകയും കൂടാതെ ഇയാൾ വീട്ടിൽ ഇരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു . ഇത്

ചോദ്യം ചെയ്ത അമ്മയെ ഇയാൾ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു . തുടർന്ന് ഇയാളുടെ ഭാര്യ മണർകാട് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ഹരികുമാർ, സുബിൻ പി. എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.