play-sharp-fill
മദ്യം വാങ്ങാനുള്ള ആപ്പ് വൈകിട്ട് അഞ്ചു മുതൽ പ്ലേസ്റ്റോറിൽ: വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും; ട്രയൽ റണ്ണിൽ ആദ്യ രണ്ടു മിനിറ്റിലെത്തിയത് 20,000 പേർ..!

മദ്യം വാങ്ങാനുള്ള ആപ്പ് വൈകിട്ട് അഞ്ചു മുതൽ പ്ലേസ്റ്റോറിൽ: വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും; ട്രയൽ റണ്ണിൽ ആദ്യ രണ്ടു മിനിറ്റിലെത്തിയത് 20,000 പേർ..!

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ വഴിയും ബാറുകൾ വഴിയുമുള്ള മദ്യവിൽപ്പനയ്ക്കായുള്ള ബിവ് ക്യൂ ആപ്പ് ഇന്നു വൈകിട്ട് അഞ്ചു മണിമുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഇന്നു മുതൽ ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നതിനും, മദ്യം ബുക്ക് ചെയ്യുന്നതിനുമുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമാക്കിയത്.

മേയ് 28 വ്യാഴാഴ്ച ബിവറേജുകളും ബാറുകളും തുറക്കും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് മദ്യ വിൽപ്പനയ്ക്കു അനുവാദമുള്ളത്. രാവിലെ ആറു മുതൽ തന്നെ ആപ്ലിക്കേഷൻ വഴി ക്യൂ ബുക്ക് ചെയ്യുന്നതിനു അനുവാദം നൽകിയിട്ടുണ്ട്. നാളെ രാവിലെ ഒൻപതു മുതൽ തന്നെ മദ്യം വിറ്റു തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്ലിക്കേഷൻ വഴി ക്യൂ ബുക്ക് ചെയ്ത ആളുകൾക്കു മാത്രമാണ് ബിവറേജിലും ബാറുകളിലും ബിയർ ആൻഡ് വൈൻ പാർലറുകളിലും എത്തി മദ്യം വാങ്ങാൻ അനുവാദം നൽകിയിട്ടുണ്ട്. മദ്യം വാങ്ങാൻ വരുന്ന സമയത്ത് ഒരു സമയം മദ്യശാലയിൽ അഞ്ചു പേർ മാത്രമേ ഉണ്ടാകാൻ സാധിക്കൂ.

ഒരാൾക്കു അഞ്ചു ദിവസത്തിൽ ഒരിക്കൽ മാത്രമാണ് മദ്യം വാങ്ങാൻ അനുവാദം ലഭിക്കുക. ഔട്ട്‌ലെറ്റിനു മുന്നിൽ കൈ കഴുകുന്നതിനുള്ള സംവിധാനം ഒരുക്കണം. ആവശ്യമെങ്കിൽ സാനിറ്റൈസറും ഉണ്ടാകണം. മദ്യം വാങ്ങാൻ എത്തുന്ന ആളുകൾ മുഴുവൻ മാസ്‌ക് ധരിക്കണം.

ബാറുകളിൽ മദ്യം വിൽക്കുമെങ്കിലും ഇവിടെ ഇരുന്നു മദ്യപിക്കുന്നതിനു അനുവാദം നൽകിയിട്ടില്ല. തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള വെർച്വൽ ക്യൂ സംവിധാനം മാത്രമാണ് ബിവ് ക്യൂ എന്ന ആപ്പ് വഴി ഉണ്ടാകുക. വീടുകളിൽ മദ്യം എത്തിച്ചു നൽകില്ല. ബിവറേജ് ഔട്ട് ലെറ്റുകളും, ബിയർ ആൻഡ് വൈൻ പാർലറുകളിലും എത്തി മദ്യം വാങ്ങുന്നതിനുള്ള ക്യൂ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനു മാത്രമാണ് ബിവ് ക്യൂ എന്ന ആപ്പ് ഉപയോഗിക്കുക.

കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. ആപ്ലിക്കേഷൻ വിജയകരമാണെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഫെയർകോഡ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്തത്. രണ്ടു ലക്ഷത്തോളം രൂപയാണ് ഇവർ ക്വാട്ട് ചെയ്തത്. അതുകൊണ്ടാണ് ഇവർക്കു ആപ്പ് നിർമ്മിക്കുന്നതിനുള്ള കരാർ നൽകിയത്.

കണ്ടെയ്ൻമെന്റ് സോണിലും റെഡ് സോണിലും മദ്യം വിൽക്കില്ല. ഇത്തരം സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടുക തന്നെ ചെയ്യും. ബിയർ പാർലറിൽ ബിയറും വൈനും മാത്രമേ വിൽക്കാൻ സാധിക്കൂ. ഫോൺ വഴിയും ആപ്ലിക്കേഷൻ വഴിയുമാണ് മദ്യ വിൽപ്പന നിയന്ത്രിക്കുക. ബാറുകളിൽ ബിവറേജിലെ വില മാത്രമേ ഈടാക്കാവൂ. എം.ആർ.പി വില മാത്രം ഈടാക്കാനാണ് ബാറുകൾക്കും അനുമതി നൽകിയിട്ടുള്ളത്. ബാറുകളിലെ ഏതെങ്കിലും പ്രത്യേക കൗണ്ടർ വഴി മാത്രമേ മദ്യം വിൽക്കാൻ സാധിക്കൂ.