മദ്യശാലകൾക്കു മുന്നിൽ നല്ല തിരക്ക്..! മദ്യം വാങ്ങാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണം; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ഇങ്ങനെ: കോട്ടയത്തെ തിരക്കിൻ്റെ വീഡിയോ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ മദ്യവിൽപ്പന പുനരാരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾക്കു മുന്നിലും ബാറുകളിലും നല്ല തിരക്ക്. ടോക്കണുകളുമായി നിരവധി ആളുകളാണ് മദ്യവിൽപ്പന ശാലകൾക്കു മുന്നിൽ എത്തുന്നത്. കോട്ടയം ജില്ലയിലെ എല്ലാ മദ്യ വിൽപ്പനശാലകൾക്കു മുന്നിലും നിരവധി ആളുകൾ എത്തുന്നുണ്ട്.
വീഡിയോ ഇവിടെ കാണാം –
Whatsapp Group 1 | Whatsapp Group 2 |Telegram Group
https://m.facebook.com/story.php?story_fbid=730200924451717&id=207496670055481
സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ എത്തുന്നവർ തിരിച്ചറിയൽ കാർഡുകൾ കയ്യിൽ കരുതണമെന്നു നിർദേശമുണ്ട്. തിരിച്ചറിയൽ കാർഡ് സ്ഥാപനത്തിൽ ആവശ്യപ്പെട്ടാൽ കാണിക്കേണ്ടി വരും.
ബെവ്ക്യു വഴി ടോക്കൺ ലഭിച്ചവർക്കാണ് മദ്യം ലഭിക്കുന്നത്.തെർമൽ സ്‌കാനർ ഉപയോഗിച്ച് ഉപഭോകതാക്കളെ പരിശോധിച്ച ശേഷം മാത്രമേ മദ്യം വാങ്ങാൻ കഴിയുകയുള്ളു.
എന്നാൽ പലയിടത്തും ടോക്കൺ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസർ നെയിമും പാസ് വേർഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കൺ നമ്ബർ രേഖപ്പെടുത്തിയുമാണ് മദ്യവിൽപന ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ബാറുടമകൾക്കും ബീവറേജ് അധികൃതർക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂർണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങൾക്കും ക്യൂ ആർകോഡ് സ്‌കാനിങിനും ഉൾപ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കൺ വന്നാൽ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകൾ പറഞ്ഞു . ടോക്കൺ സ്‌കാൻ ചെയ്യാൻ സാധിക്കാത്തിടത്ത് ബിൽ നൽകി മദ്യം നൽകാനാണ് തീരുമാനം. ഉപഭോക്താക്കൾക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു.
ഇന്നലെയാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുന്നത്. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ശേഷം രാത്രിയോടെയാണ് ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ എത്തുന്നത്.