ഇനി ഷോപ്പിംഗ് കഴിയുമ്പോൾ കീശ കാലിയാകും…! വസ്ത്രങ്ങള്‍ക്കുള്ള ജിഎസ്ടി ഉയർത്തുന്നത് വിലവർധനയ്ക്ക് കാരണമാകുമെന്ന് പരാതി; കടുത്ത പ്രതിസന്ധിയിൽ വ്യാപാരികൾ; പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥന

Spread the love

കൊച്ചി: വസ്ത്രങ്ങള്‍ക്കുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തുന്നത് ഇവയുടെ വിലവർധനയ്ക്ക് കാരണമാകും.

2017-ല്‍ നിശ്ചയിച്ച ജിഎസ്ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വില്‍പ്പനയ്ക്ക് അഞ്ച് ശതമാനവും അതിന് മുകളിലുള്ള വില്‍പ്പനയ്ക്ക് 12 ശതമാനവുമായിരുന്നു.
പുതിയ നിരക്കനുസരിച്ച്‌ 1,000 രൂപ എന്ന പരിധി 2,500 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ എട്ട് വർഷത്തിലുണ്ടായ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഒട്ടും ആശ്വാസം നല്‍കുന്നതല്ലെന്ന് വസ്ത്രവ്യാപാരികള്‍ പറയുന്നു.

ഇതിനിടെയാണ് 2,500 രൂപയ്ക്ക് മുകളിലുള്ള വില്‍പ്പനയ്ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. പുതുക്കി നിശ്ചയിച്ച ജിഎസ്ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് അസോസിയേഷൻ ധനമന്ത്രിയോടും ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളോടും അഭ്യർഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻകിട കുത്തകകളും ഓണ്‍ലൈൻ ഭീമന്മാരും ഉയർത്തുന്ന ഭീഷണിമൂലം വസ്ത്രവ്യാപാര മേഖല ഇപ്പോള്‍ത്തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ അഞ്ച് ശതമാനത്തിലേക്ക് നികുതിനിരക്ക് പുതുക്കിനിശ്ചയിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍ ആൻഡ് ഗാർമെൻ്റസ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ നിവേദനത്തിലൂടെ അഭ്യർഥിച്ചു.