video
play-sharp-fill

മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്; പുത്തനാക്കുമെങ്കിലും  ബ്ലീച്ച് വസ്ത്രങ്ങൾക്ക് അത്ര നല്ലതല്ല ; പഴകിയ വസ്ത്രങ്ങൾ പുത്തനാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്; പുത്തനാക്കുമെങ്കിലും ബ്ലീച്ച് വസ്ത്രങ്ങൾക്ക് അത്ര നല്ലതല്ല ; പഴകിയ വസ്ത്രങ്ങൾ പുത്തനാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

Spread the love

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ ഉപയോഗം കൂടുന്നതിന് അനുസരിച്ച് വസ്ത്രങ്ങളിലെ നിറത്തിനും വ്യത്യാസങ്ങൾ സംഭവിച്ച് കൊണ്ടേയിരിക്കും.

വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ പിന്നെ പറയേണ്ടതുമില്ല. മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്. ഇത് പുത്തനാക്കുമെങ്കിലും വസ്ത്രങ്ങൾക്ക് അത്ര നല്ലതല്ല. പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ തന്നെ പഴകിയ വസ്ത്രങ്ങളെ പുത്തനാക്കാൻ സാധിക്കും.

വിനാഗിരി 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂട് വെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് കൊടുത്തതിന് ശേഷം രാത്രി മുഴുവൻ വസ്ത്രം വിനാഗിരി ലായനിയിൽ മുക്കിവയ്ക്കണം. പിറ്റേ ദിവസം ആകുമ്പോൾ വിനാഗിരിയിൽ മുക്കിവെച്ചിരിക്കുന്ന വസ്ത്രം നന്നായി കഴുകിയെടുക്കാം. ഇത് വസ്ത്രത്തിലെ മങ്ങൽ നീക്കം ചെയ്യുകയും പഴകിയ വസ്ത്രങ്ങൾ പുത്തനാക്കുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങയിൽ സിട്രിക് ആസിഡ് ചേർന്നിട്ടുണ്ട്. ഇത് കോട്ടൺ,  പോളിസ്റ്റർ തുടങ്ങിയ തുണികളിലെ മങ്ങൽ നീക്കം ചെയ്ത്, നല്ലഭംഗിയുള്ള വസ്ത്രങ്ങളാക്കി മാറ്റുന്നു. അര കപ്പ് നാരങ്ങ നീര് എടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. ഒരുമണിക്കൂറോളം ഈ വെള്ളത്തിൽ വസ്ത്രങ്ങൾ മുക്കി വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ വസ്ത്രങ്ങൾ തിളക്കമുള്ളതായി മാറും.

ബേക്കിംഗ് സോഡ 

ചൂട് വെള്ളത്തിൽ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുത്തതിന് ശേഷം വസ്ത്രങ്ങൾ വെള്ളത്തിൽ മുക്കിവയ്ക്കാം. ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ വസ്ത്രങ്ങൾ പുതുപുത്തനാകും.

സിട്രിക് ആസിഡ് പൊടി 

നാരങ്ങ നീരിനെ പോലെ തന്നെയാണ് സിട്രിക് ആസിഡ് പൊടിയും പ്രവർത്തിക്കുന്നത്. ചൂട് വെള്ളത്തിൽ 3 ടേബിൾ സ്പൂൺ സിട്രിക് ആസിഡ് ചേർത്തതിന് ശേഷം കുറഞ്ഞത് 4 മണിക്കൂർ എങ്കിലും വസ്ത്രങ്ങൾ വെള്ളത്തിൽ മുക്കിവയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം എപ്പോഴും കഴുകുന്നത് പോലെ വസ്ത്രങ്ങൾ വൃത്തിയായി കഴുകിയെടുത്താൽ മതി