video
play-sharp-fill
അർജുൻ ദൗത്യം : ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതൽ, തൃശൂരിൽ നിന്നും ഡ്രജ്ജർ ഷിരൂരിലേയ്ക്ക് കൊണ്ടുപോകില്ല

അർജുൻ ദൗത്യം : ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതൽ, തൃശൂരിൽ നിന്നും ഡ്രജ്ജർ ഷിരൂരിലേയ്ക്ക് കൊണ്ടുപോകില്ല

തൃശ്ശൂര്‍: ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തൃശൂരില്‍ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല.ഗംഗാവലി പുഴയില്‍ ആഴവും ഒഴുക്കും കൂടുതലാണ്.ഡ്രജർ ഗംഗാവലി പുഴയില്‍ ഇറക്കാൻ കഴിയില്ല.കൃഷിവകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർമാർ അടങ്ങിയ സംഘം ഷിരൂരില്‍ പോയിരുന്നു..വിദഗ്ധ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നല്‍കി.തൃശൂരിലെ ഡ്രജ്ജര്‍ യന്ത്രം ഷിരൂരിലെ ഗംഗാവലിപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിന് വെല്ലുവിളികളേറെയായിരുന്നു.

പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജ്ജര്‍ ഇറക്കാന്‍ പ്രയാസമാണ്.

കോഴിക്കോട് പേരാമ്ബ്ര മലയില്‍ ഇന്‍ഡസ്ട്രീസ് കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോള്‍പ്പടവുകളോട് ചേര്‍ന്ന കനാലുകളിലെയും തോടുകളിലെയും ചണ്ടി കോരുന്നതിനാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കാം. ആറുമീറ്റര്‍ വരെ ആഴത്തില്‍ ഇരുമ്ബു തൂണുകള്‍ താഴ്തി പ്രവര്‍ത്തിപ്പിക്കാം. .നിലവില്‍ എല്‍ത്തുരുത്തിലെ കനാലില്‍ പോള നീക്കം ചെയ്യുകയാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group