video
play-sharp-fill

ഷിരൂരിൽ അര്‍ജുന് വേണ്ടി മൂന്നാം ദൗത്യം: ഗോവയിൽ നിന്നും ഡ്രഡ്ജറെത്തി, പരിശോധനയ്ക്ക് കുറഞ്ഞത് 4 മണിക്കൂർ ആവശ്യമെന്ന് ഷിപ്പിങ് കമ്പനി

ഷിരൂരിൽ അര്‍ജുന് വേണ്ടി മൂന്നാം ദൗത്യം: ഗോവയിൽ നിന്നും ഡ്രഡ്ജറെത്തി, പരിശോധനയ്ക്ക് കുറഞ്ഞത് 4 മണിക്കൂർ ആവശ്യമെന്ന് ഷിപ്പിങ് കമ്പനി

Spread the love

 

കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവരുടെ തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ എത്തി. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജറാണ് ഇപ്പോള്‍ ഷിരൂരിലെത്തിയത്. കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുക. കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 16 മുതൽ തിരച്ചിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. നാവികേസനയുടെ ഡൈവിങ് സംഘം ഉച്ചയോടെ എത്തി.

 

ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇപ്പോഴും പാറക്കെട്ടുകളും മണ്‍കൂനകളുമുണ്ട്. അതുകൊണ്ട് തന്നെ ഒരു തോണിയില്‍ വലിയ ആഴത്തില്‍ പരിശോധന നടത്തി വളരെ പതുക്കെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്. പരിശോധന നടത്താന്‍ നാല് മണിക്കൂറിനടുത്ത് സമയമാവശ്യമാണെന്നാണ് ഷിപ്പിങ് കമ്പനി അറിയിക്കുന്നത്.

 

നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്താണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് വ്യാഴാഴ്ച ഉച്ചയോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നായിരുന്നു ഡ്രെഡ്ജറിന്റെ യാത്ര കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group