പ്രശസ്ത നാടക-സിനിമാ നടൻ പൂ രാമു അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: പ്രശസ്ത നാടക-സിനിമാ നടൻ പൂ രാമു(60) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ൽ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ചെന്നൈ സെൻട്രലിലുള്ള രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നീർപറവൈ, പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സൂര്യ നായകനായ സൂെരെ പോട്ര് എന്ന സിനിമയിലെ അച്ഛൻ വേഷത്തിലൂടെ തമിഴിന് പുറത്തും പ്രശസ്തനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, കോടിയിൽ ഒരുവൻ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്.

തമിഴ്‌നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.