
തൃശ്ശൂർ: പ്രൊഫ. എം മുരളീധരൻ സ്മാരക മൂന്നാമത് നാടകോൽസവം 15, 16, 17 തിയ്യതികളിൽ നടക്കും. 15 ന് വൈകുന്നേരം 5 മണിക്ക് പ്രശസ്ത നടിയും എഴുത്തുകാരിയുമായ സജിത മഠത്തിൽ നാടകോത്സവം ഉൽഘാടനം ചെയ്യും.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയാവും. പ്രൊഫ എം മുരളീധരൻ സ്മാരക പ്രഭാഷണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ രവീന്ദ്രൻ നിർവഹിക്കും. 16 ന് വൈകുന്നേരം 5 മണിക്ക് രത്തൻ തിയ്യം അനുസ്മരണം പ്രൊഫ. പി.ഗംഗാധരൻ നിർവഹിക്കും. നടൻ ഇർഷാദ് അതിഥിയായി പങ്കെടുക്കും.
ആദ്യ ദിവസം വൈകുന്നേരം 6 മണിക്ക് സ്കൂൾ ഓഫ് ഡ്രാമയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്റർ അവതരിപ്പിക്കുന്ന ‘തമാശ’ നാടകം അരങ്ങേറും. സാദത്ത് ഹസ്സൻ മന്റോയുടെ രചനയെ ആസ്പദമാക്കി നീലം മാൻസിങ് ചൗധരിയാണ് സംവിധാനം നിർവഹിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
16 ന് വൈകുന്നേരം 6 ന് പാലക്കാട് ശേഖരീപുരം ഗ്രന്ഥശാലയുമായി സഹകരിച്ച് ആത്മത ‘വൺ ട്വന്റി ഫോർ’ എന്ന നാടകം അവതരിപ്പിക്കും. വി. ഷിനിലാലിന്റെ നോവലിനെ ആസ്പദമാക്കി സജിത്ത് കെ.വി.യാണ് സംവിധാനം നിർവഹിച്ചിട്ടുള്ളത്. 17 ന് വൈകുന്നേരം 6 മണിക്ക് കർണാടകയിലെ നിർദി ഗന്ധയുടെ സഹകരണത്തോടെ കേരളത്തിലെ ലിറ്റിൽ എർത്ത് തിയറ്റർ
‘കുഹു’ നാടകം അവതരിപ്പിക്കും. രചനയും സംവിധാനവും അരുൺ ലാലിന്റേതാണ്.
17 ന് വൈകുന്നേരം 5 മണിക്ക് ചെറുകാട് അനുസ്മരണം ഡോ സി രാവുണ്ണി നിർവഹിക്കും. ആനന്ദ് മധു അതിഥിയാവും. 17 ന് വൈകുന്നേരം 5-30 ന് സമാപന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്യും.