
വിവാഹ വീട്ടിൽ നിന്ന് മടങ്ങി വരവേ ഡ്രൈനേജിൽ വീണ് യുവാവ് മരിച്ചു
കോഴിക്കോട്: ഡ്രൈനേജിൽ വീണ് യുവാവ് മരിച്ചു. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Third Eye News Live
0