കാഴ്ചയില്‍ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും മുന്‍പന്‍; ആന്റി ഓക്സിഡന്റുകളുടെ കലവറ; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ മേന്‍മകള്‍ അറിയാതെ പോകരുത്….!

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാഴ്ചയില്‍ സുന്ദരനായ ഡ്രാഗണ്‍ ഫ്രൂട്ട് ആരോഗ്യഗുണങ്ങളിലും മുന്‍പനാണ്.

ഇരുമ്പ്, വിറ്റാമിന്‍ ബി, സി, ഇ, മഗ്നീഷ്യം, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിലുള്ള പ്രധാന ആരോഗ്യഘടകങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ ശരീരത്തിന് ഹാനികരമായ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഫലമാണ്.

പ്രമേഹസാദ്ധ്യത കുറയ്ക്കാന്‍ കഴിവുണ്ട്. ചര്‍മത്തിന്റെ യൗവനം നിലനിറുത്താന്‍ സഹായിക്കും.

ഇതിലുള്ള മഗ്നീഷ്യം അസ്ഥികളുടെ ആരോഗ്യം നിലനിറുത്തുകയും തേയ്മാനത്തെ പ്രതിരോധിക്കുകയും ചെയ്യും.

നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ അത്യുത്തമം. ബീറ്റാ കരോട്ടിന്‍ സാന്നിദ്ധ്യം കണ്ണുകളുടെ ആരോഗ്യം നിലനിറുത്തും.