video
play-sharp-fill

രുചിയില്ലാത്ത പഴമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തല്ലേ; ഗുണങ്ങളറിഞ്ഞാല്‍ നിങ്ങളിത് ദിവസവും കഴിക്കും

രുചിയില്ലാത്ത പഴമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തല്ലേ; ഗുണങ്ങളറിഞ്ഞാല്‍ നിങ്ങളിത് ദിവസവും കഴിക്കും

Spread the love

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വെള്ള, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ പഴം വിപണിയിലെത്തുന്നത്.

ഇതില്‍ വെള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആരാധകർ പൊതുവെ കുറവാണ്. പ്രത്യേകിച്ച്‌ രുചിയൊന്നും അനുഭവപ്പെടില്ല എന്നതുതന്നെയാണ് കാരണം. എന്നാല്‍ അങ്ങനെ മാറ്റിനിർത്തേണ്ട ഒരു പഴമല്ല ഡ്രാഗണ്‍ ഫ്രൂട്ട്. പോഷകഗുണങ്ങളാല്‍ സമ്ബന്നമായ ഈ പഴം നിങ്ങളുടെ ആഹാരക്രമീകരണത്തില്‍ ദിവസവും ഉള്‍പ്പെടുത്താവുന്നതാണ്.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പ്രത്യേകതരം കള്ളിമുള്‍ച്ചെടി (Cactus) ആണ് Hylocereus. ഇതിലുണ്ടാകുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. തെക്കൻ മെക്സിക്കോയും തെക്കൻ-മദ്ധ്യ അമേരിക്കയുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജന്മനാടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റമിൻ സി, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, ഫൈബർ, ഷുഗർ, ഫാറ്റ്, കലോറി എന്നിവയെല്ലാം ഡ്രാഗണ്‍ ഫ്രൂട്ടിലുണ്ട്. ഫ്ലവനോയ്ഡുകള്‍, ഫെനോളിക് ആസിഡ്, ബെറ്റസൈനിൻ എന്നീ ആന്റി ഓക്സിഡന്റുകളാല്‍ സമ്ബന്നമാണ് ഈ പഴം. അതുകൊണ്ട് സെല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. അകാല വാർദ്ധക്യവും കാൻസർ പോലുള്ള രോഗങ്ങളും അകറ്റിനിർത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

കുറച്ച്‌ കലോറിയും ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാലും വേണ്ടുവോളം ജലാംശമുള്ളതിനാലും ശരീരഭാരം ക്രമീകരിക്കുന്നവർക്ക് ഇത് ദിവസവും കഴിക്കാം. ഫൈബർ ധാരാളമുള്ളതിനാല്‍ മലബന്ധത്തിനും ആശ്വാസം നല്‍കും. പ്രീബയോട്ടിക് ഘടകങ്ങളും ഡ്രാഗണ്‍ ഫ്രൂട്ടിലുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഗുണം ചെയ്യുന്ന വിറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഈ പഴത്തിലുണ്ട്. കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് നല്ലതാണ്.