ഡോ. വർഗീസ് പുന്നൂസ് കോട്ടയം മെഡിക്കൽ കോളെജ് വൈസ് പ്രിൻസിപ്പൽ

Spread the love

കോട്ടയം: ഗവ. മെഡിക്കൽ കോളെജ് വൈസ് പ്രിൻസിപ്പലായി ഡോ. വർഗീസ് പുന്നൂസ് നിയമിതനായി. നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ സൈക്യാട്രി വിഭാഗം പ്രൊഫസറും തലവനും ആണ്.

1997 മുതൽ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ സേവനം അനുഷ്‌ഠിക്കുന്ന ഇദ്ദേഹം കുട്ടികളുടെയും കൗമാരക്കാരുടെയും മനസികാരോഗ്യ രംഗത്ത് അറിയപ്പെടുന്ന വിദഗ്ധനും കൂടിയാണ്.

ആരോഗ്യ സർവകലാശാല പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായ ഡോ. വർഗീസ് പുന്നൂസ് ഇന്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ സൈക്യാട്രിയുടെ ദേശീയ സെക്രട്ടറിയാണ്. വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ യങ് ഫെല്ലോ, ഡോ. ജെ എസ് സത്യദാസ് ഒറേഷൻ അവാർഡ്‌, കാതോലിക്കേറ്റ് അവാർഡ് എന്നിങ്ങനെ വൈദ്യശാസ്ത്ര രംഗത്തെ മികവിനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോവിജ്ഞാനീയ സംബന്ധമായ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾക്ക് പുറമെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജനപ്രീതി നേടിയ പംക്തികളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.