video
play-sharp-fill

ഡോ. വന്ദനയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്..! മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം..! കണ്ണീർക്കടലായി വന്ദനയുടെ വീട്..! അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തി  ആയിരങ്ങൾ

ഡോ. വന്ദനയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്..! മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം..! കണ്ണീർക്കടലായി വന്ദനയുടെ വീട്..! അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഡോ. വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.

ഡോ. വന്ദന കൊല്ലപ്പെട്ടശേഷം മന്ത്രി വീണാജോര്‍ജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. വേണ്ടത്ര എക്‌സിപീരിയന്‍സ് ആ കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും, ആക്രമണത്തില്‍ ഭയന്നുപോയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച വന്ദനയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇപ്പോഴും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഡോ. വന്ദനയുടെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനശേഷം വന്ദന ദാസ് ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കുകയായിരുന്നു

Tags :