
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ സ്മരണക്കായി ക്‌ളിനിക് തുടങ്ങുന്നു. വന്ദനയുടെ അമ്മ വീട് സ്ഥിതിചെയ്യുന്ന തൃക്കുന്നപ്പുഴയിലാണ് ഡോ.വന്ദന മെമ്മോറിയല്‍ ക്‌ളിനിക് ഉയരുന്നത്.
കെട്ടിടത്തിന്‌റെ നവീകരണം മുക്കാല്‍ ഭാഗവും പൂര്‍ത്തിയായി. തുടര്‍ന്ന് രജിസ്‌ട്രേഷനും ലൈസന്‍സ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയായ ശേഷം തൃക്കുന്നപ്പുഴയില്‍ ക്ലിനിക് ഇട്ട് സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്ന വന്ദനയുടെ ആഗ്രഹം മറ്റൊരു തലത്തില്‍ സഫലമാക്കാനാണ് മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും ശ്രമിക്കുന്നത്.
കോട്ടയം മുട്ടുചിറയിലാണ് വന്ദനയുടെ വീടെങ്കിലും അമ്മയുടെ നാടിനോട് വന്ദനയ്‌ക്കുണ്ടായിരുന്ന വൈകാരികമായ അടുപ്പം മൂലമാണ് ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ക്‌ളിനിക് സ്ഥാപിക്കുന്നത്. ഓഗസ്‌റ്റോടെ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 ലാണ് വൈദ്യപരിശോധനയ്‌ക്കായി പോലീസ് എത്തിച്ച ക്രിമിനലിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത്.