ലൈന്‍ ബസ്സില്‍ നിന്ന് എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്; എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്, പകച്ചു പോയിട്ടുണ്ട്; വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്

Spread the love

തിരുവനന്തപുരം: കോഴിക്കോട് ബസിനുള്ളില്‍ വെച്ചു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന വിധത്തില്‍ യുവതി വീഡിയോ പോസ്റ്റു ചെയ്തതില്‍ മനംനൊന്ത് യുവാവ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. സൗമ്യ സരിൻ.

video
play-sharp-fill

നമുക്ക് നേരെ ഒരു അതിക്രമം നടന്നാല്‍ നിങ്ങള്‍ക്ക് അത് വീഡിയോ എടുക്കാം എന്നാല്‍ അത് തെളിവിനായി മാത്രം ആകണമെന്ന് ഡോ. സൗമ്യ സരിന്‍. വൈറല്‍ കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് യുവതി ശ്രമിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സൗമ്യയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നത്.

തെളിവിനായി വീഡിയോ എടുക്കുന്നതിന് പകരം അത് പരസ്യമായി പോസ്റ്റ് ചെയ്താല്‍ നിങ്ങളുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടും എന്നതില്‍ തര്‍ക്കമില്ലെന്നാണ് സൗമ്യ ചൂണ്ടിക്കാട്ടുന്നത്. ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നാട്ടില്‍ യഥാര്‍ത്ഥത്തില്‍ പല രീതികളില്‍ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി കൂടിയാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള കേസുകള്‍ കൂടുമ്പോള്‍ യഥാര്‍ത്ഥ കേസുകള്‍ പോലും സംശയ മുനയില്‍ ആകും.

സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാന്‍ കൂടി തോന്നാതെ ആകുമെന്നും ഡോ. സൗമ്യ ഫേസ്ബുക്ക് കുറിപ്പില്‍് യഥാര്‍ത്ഥ വേട്ടക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ആകുകയേയുള്ളു!