
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഡോ. പി. സരിന്‍ രംഗത്ത്. സ്മാരകം പണിയാനെന്ന പേരില്‍ നാല് ഘട്ടങ്ങളിലായി 50 കോടിയിലധികം രൂപ കോണ്‍ഗ്രസ് പിരിച്ചെടുത്തുവെന്നും, എന്നാല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ഥലത്ത് ഒരു നിര്‍മ്മാണവും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്മാരകത്തിനായി എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്ന് 37 സെന്റ് ഭൂമി ലഭിച്ചിരുന്നുവെന്നും, ധനസമാഹരണവും നടന്നിട്ടുണ്ടെന്നും സരിന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നിര്‍മ്മാണം തുടങ്ങാത്തവര്‍ വയനാട് ദുരിതബാധിതര്‍ക്ക് വീടുകള്‍ നല്‍കുമെന്ന വാഗ്ദാനം വിശ്വസനീയമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ശവംതൂക്കികള്‍’ എന്ന ഹാഷ്‌ടാഗോടെ അവസാനിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെ, സ്മാരകത്തിനായി സമാഹരിച്ച തുകയുടെ ഉപയോഗത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കണമെന്ന് സരിന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കുകയാണ്.വഴിവെച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


