
ആതുരസേവന രംഗത്തേയ്ക്ക്… പിറന്ന മണ്ണിൽ ഡോക്ടറായി ആദ്യനിയമനം ; എരുമേലികാർക്ക് അഭിമാനമായി ഡോ.സെയ്ഫി സമദ്
സ്വന്തം ലേഖകൻ
എരുമേലി :ജനിച്ചു ,പഠിച്ചു വളർന്ന നാട്ടിൽ തന്നെ സർക്കാർ ഡോക്ടറായി ജോലിയിൽ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് എരുമേലി ചക്കാലയ്ക്കൽ ഡോ സെയ്ഫി സമദ് .എരുമേലി സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മാർച്ച് ആറാം തിയ്യതി ഡോക്ടറായി ചാർജെടുക്കുകയാണ് ഡോ സെയ്ഫി സമദ്.
ഇപ്പോൾ ഖത്തറിൽ ഭർത്താവ് ഡോ . റഫീഖ് സുബൈറിനോടും കുടുംബത്തോടുമൊപ്പമാണ് കഴിയുന്നത് .എരുമേലി നിർമല സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ,കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് സ്കൂളിലായിരുന്നു പത്താം ക്ലാസ് .തുടർന്ന് ആനക്കല്ല് സെന്റ് അന്റണിസ് പബ്ലിക് സ്കൂളിൽ പ്ലസ് ടു .എൻട്രൻസ് നേടി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസായത് .തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം എസ് (ഇ എൻ ടി ) പാസ്സായി .
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറന്ന മണ്ണിൽ തന്നെ സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിക്കുന്നതിന്റെ സന്തോഷത്തോടൊപ്പം തടസങ്ങളും പ്രയാസങ്ങളും ഇല്ലാതെ പൊതുജനത്തെ സേവിക്കുവാനുള്ള അനുഗ്രഹമാണ് എല്ലാവരിൽ നിന്നും ലഭ്യമാകേണ്ടതെന്ന് ഡോക്ടർ പറയുന്നു .
എരുമേലി ഓരുങ്കൽ റോഡിൽ ചക്കാലയ്ക്കൽ റിട്ട: റെയ്ഞ്ച് ഓഫീസർ സെയ്ദ് മുഹമ്മദിന്റെ മകൾ സാജിദയുടെയും മുൻ വാട്ടർ അതോറിട്ടി ജീവനക്കാരൻ അബ്ദുൽ സമദിന്റെയും മകളാണ് ഡോ സെയ്ഫി സമദ് .ചിറക്കടവ് മാടപ്പള്ളി ഒരുക്കനാൽ പരേതനായ റിട്ട സെയിൽസ് ടാക്സ് ഓഫീസർ ഹസൻ റാവുത്തരുടേയും ,ഐഷ ബീവി യുടെയും കൊച്ചുമകളാണ്. ആലപ്പുഴ റഫീഖ് മനസിൽ റിട്ട രജിസ്ട്രാർ സുബൈറിന്റെയും റിട്ട പഞ്ചായത്ത് ഓഫീസർ റംലാ ബീവിയുടെയും മരുമകളുമാണ് ഡോ സെയ്ഫി സമദ് .