
‘റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍…’; ഒറ്റ ഡാൻസ് കൊണ്ട് കേരളത്തിൽ ഉടനീളം വൈറലായി മാറിയ നവീൻ റസാക്കും ജാനകി ഓം കുമാറും ഓർമ്മയില്ലേ? ദീർഘ നാളത്തെ പ്രണയത്തിന് ശേഷം ഡോ. നവീൻ റസാഖ് വിവാഹിതനാകുന്നു
ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന വീഡിയോ ആണ് തൃശൂർ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളായിരുന്നു നവീൻ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും. നവീന്റെയും ജാനകിയുടെയും നൃത്തിന് കയ്യടി ലഭിച്ചപ്പോഴും ചില അടിസ്ഥാനരഹതിമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇവരുടെ മതം തിരഞ്ഞുപിടിച്ചായിരുന്നു ചിലർ വിദ്വേഷ പരാമർശങ്ങള്‍ നടത്തിയ. പക്ഷേ നവീനും ജാനകിയും വീണ്ടും നൃത്തച്ചുവടുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഡോ. നവീൻ റസാഖ് വിവാഹിതനാവുകയാണ്. ഡോ. സഹ്നിധയാണ് വധു. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ച് ഡോ. നവീൻ തങ്ങളുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിവാഹ നിശ്ചയ ആഘോഷങ്ങളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
തങ്ങളുടെ ഒരു മ്യൂച്ചല്‍ ഫ്രണ്ട് വഴിയാണ് 2021 ല്‍ തങ്ങള്‍ കണ്ടുമുട്ടിയതെന്നും 2021 ല്‍ നടന്ന ഇന്ത്യ വിജയം നേടിയ ഇന്ത്യ – ഓസ്ട്രേലിയ. ഗബ്ബ ടെസ്റ്റ് മത്സരത്തിന് നന്ദിയെന്നും നവീൻ പറയുന്നു. ഞങ്ങള്‍ ഞങ്ങളുടെ സംസാരം ആരംഭിച്ചു. അപ്പോള്‍ അവള്‍ ഒന്നാം വർഷവും ഞാൻ മൂന്നാം വർഷവും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് മുതല്‍ ഞങ്ങള്‍ പതിയെ പരിചയപ്പെട്ടു. മറ്റേത് ബന്ധത്തിലും ഉള്ളത് പോലെ നല്ലതും ചീത്തയുമായ സമയങ്ങളിലൂടെ ഒരു റോളർ കോസ്റ്റർ സവാരിക്ക് ശേഷം ഞങ്ങള്‍ ഇവിടെ എത്തി. ഒരു ജീവിതകാലം മുഴുവൻ പരസ്പരം ഉണ്ടായിരിക്കും എന്ന രീതിയില്‍ അടുത്തു. ഒടുവില്‍ ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു, എന്നായിരുന്ന നവീൻ കുറിച്ചത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് നവീൻ പങ്കുലെച്ചിരിക്കുന്നത്. വെഡ്ഡിംഗ് ഔട്ട് ലുക്കിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.