
കേരള സർക്കാരിൻ്റെ ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ “എഴുത്തും രാഷ്ട്രീയവും”; ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ ഡൽഹി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ‘സീറോ അവർ,’പുസ്തകത്തിന്റെ കോപ്പി ജോസ്.കെ. മാണിക്ക് ഫാദർ റോബി കണ്ണംചിറ സമ്മാനിച്ചു
ഡൽഹി: കേരള സർക്കാരിന്റെ ചീഫ് വിപ്പായ ഡോ. എൻ ജയരാജായുള്ള മുഖാമുഖം പരിപാടി ഡൽഹി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. ആൾ ഇന്ത്യ മലയാളി അസോസിയഷൻ്റെ നേതൃത്ത്വത്തിൽ ” എൻ്റെ എഴുത്തും രാഷ്ട്രീയവും ” എന്ന പേരിൽ നടത്തിയ പരിപാടിയിൽ അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമായ ” സീറോ അവർ” ചർച്ച ചെയ്യപ്പെടുകയുണ്ടായി. പുസ്തകത്തിന്റെ കോപ്പി ജോസ് കെ. മാണിക്ക് ഫാദർ റോബി കണ്ണംചിറ സമ്മാനിച്ചു.
ജോർജ് കള്ളിവയലിൽ പുസ്തക അവതരണവും പ്രമോദ് നാരായണൻ എം എൽ ഏ മുഖ്യ പ്രഭാഷണവും നടത്തി.
എയ്മ ദേശീയ അഡീഷ്ണൽ ജനറൽ സെക്രട്ടറി ജയരാജ് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാർലമെൻ്റ് അംഗം കെ. രാധാകൃഷ്ണൻ, മുൻ എം.പി. തോമസ് ചാഴിക്കാടൻ, എൻ. അശോകൻ, സുധീർ നാഥ് , ഡി എം.എ. പ്രസിഡൻ്റ് കെ. രഘുനാഥ്, പവിത്രൻ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
Third Eye News Live
0