ഡോ.എപിജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി; വൈക്കം എംഎൽഎ സികെ ആശ അവാർഡ് സമ്മാനിച്ചു

Spread the love

എറണാകുളം: ഡോ.എപിജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി. മാർച്ച്‌ 8ാം തീയതി വനിതാ ദിനത്തിൽ എറണാകുളത്ത് ESSS ഹാളിൽ വച്ച് കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ വൈക്കം എംഎൽഎ സി കെ ആശ അവാർഡ് സമ്മാനിച്ചു.

video
play-sharp-fill

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകളെ ആദരിക്കുന്നതിനായി സ്റ്റഡി സെൻറർ എല്ലാവർഷവും ലോക വനിതാദിനത്തിൽ നൽകുന്ന പുരസ്ക്കാരമാണ് നാരീ പുരസ്ക്കാർ.

കലാ–സാംസ്കാരിക– മാധ്യമ-സാമൂഹിക–ജീവകാരുണ്യ– വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രാവീണ്യം നേടിയ വനിതാ പ്രതിഭകൾക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്.

നീന്തലിൽ ചെറുപ്പം മുതൽ താല്പര്യമുണ്ടായിരുന്ന ഡോ . കുഞ്ഞമ്മ എൽഐസിയിൽ നിന്നും വിരമിച്ചതിനു ശേഷം തൻ്റെ 62 മത്തെ വയസ്സിൽ വേമ്പനാട്ടു കായൽ നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്ൽ ഇടം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ പെരിയാറിൽ നടക്കുന്ന Swimmathon നീന്തൽ മത്സരങ്ങളിൽ തുടർച്ചയായ രണ്ടു് വർഷം 8 KM ദൂരം പൂർത്തീകരിച്ചിട്ടുണ്ട്.

Kerala state para Swimming championship ൽ 50mtr , 100 mtr , 200 mtr freestyle, 50 mtr back stroke എന്നീ ഇനങ്ങളിൽ നിരവധി തവണ ഗോൾഡ് മെഡൽ നേടി.

വിദ്യാഭ്യാസ രംഗത്തും മികവു പുലർത്തുന്ന ഡോ. കുഞ്ഞമ്മ CUSAT ൽ നിന്നും കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം Psychology യിൽ M.Sc., M. Phil കൂടാതെ Ph.D യും നേടി. ഇപ്പോൾ ഒരു സൈക്കോളജിക്കൽ കൗൺസിലിങ് സെന്റർ നടത്തുന്നുണ്ട്. പാവപ്പെട്ടവർക്കു സൗജന്യമായാണ് കൗൺസിലിങ് കൊടുക്കുന്നത്.