‘മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചു; അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ’; കെജിഎംസിറ്റിഎ ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ സന്ദേശം

Spread the love

തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമിച്ച ചില സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്.

video
play-sharp-fill

മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നല്‍കട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലില്‍ അയക്കാൻ ശ്രമിച്ചുവെന്നും ഡോക്ടർ പറഞ്ഞു.

സഹപ്രവർത്തകനെ ജയിലില്‍ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തില്‍ ആരോപിക്കുന്നു.