‘ഉപകരണം കാണാതായതല്ല, ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചത്’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന റിപ്പോർട്ടില്‍ പ്രതികരിച്ച്‌ ഡോ. ഹാരിസ് ചിറയ്ക്കല്‍.

ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ വർഷവും ഓഡിറ്റ് നടത്തുന്നതാണ്. ഉപയോഗ പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ല. നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികള്‍ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്‌ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ അന്വേഷണം കുരുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതല്‍ നടപടി ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.