
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ ഹാരിസ് ചിറയ്ക്കല്‍.
ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നല്‍കിയത്. മറ്റൊരു ഡോക്റ്റർ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഡോ ഹാരിസ് മറുപടിയില്‍ പറയുന്നു.
ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്നതടക്കമുള്ള മറ്റ് ആരോപണങ്ങള്‍ തള്ളിയ ഡോ ഹാരിസ് സർവ്വീസ് ചട്ടലംഘനത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.