video
play-sharp-fill

കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

Spread the love

കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. യേശു ക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

ഡോ ഗീവർഗീസ് മാർ കൂറിലോസിന്റെ കുറിപ്പ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നു

നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ അധികാരികൾ ആർജവം കാണിക്കണം

യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുത്

മുൻപ് പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു

ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്

കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടത്