video
play-sharp-fill

പെണ്ണായാൽ പൊന്നുവേണമെന്ന പഴമൊഴിയെ പാടെ തള്ളി വിവാഹമണ്ഡപത്തിൽ ഒരു തരി പൊന്നുപോലും അണിയാതെ ഗായത്രി; വിവാഹങ്ങളൊക്കെ ആഡംബരമാവുന്ന കാലത്ത് സമൂഹത്തിനൊന്നാകെ മാതൃകയായി എഐജി വി അജിത്തിന്റെ മകളും ഡോക്ടറുമായ ഗായത്രിയുടെ വിവാഹം

പെണ്ണായാൽ പൊന്നുവേണമെന്ന പഴമൊഴിയെ പാടെ തള്ളി വിവാഹമണ്ഡപത്തിൽ ഒരു തരി പൊന്നുപോലും അണിയാതെ ഗായത്രി; വിവാഹങ്ങളൊക്കെ ആഡംബരമാവുന്ന കാലത്ത് സമൂഹത്തിനൊന്നാകെ മാതൃകയായി എഐജി വി അജിത്തിന്റെ മകളും ഡോക്ടറുമായ ഗായത്രിയുടെ വിവാഹം

Spread the love

തിരുവനന്തപുരം : വിവാഹങ്ങളൊക്കെ ആഡംബരമാവുന്ന കാലത്ത് സമൂഹത്തിനൊന്നാകെ മാതൃകയായി എഐജി വി അജിത്തിന്റെ മകളും ഡോക്ടറുമായ ഗായത്രിയുടെ വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത്.

 

പെണ്ണായാൽ പൊന്നുവേണമെന്ന പഴമൊഴിയെ പാടെ തള്ളിക്കൊണ്ടാണ് ഡോക്ടര്‍ ഗായത്രി വിവാഹത്തിനായി ഒരുങ്ങിയെത്തിയത്.

 

ഗായത്രിയുടെ തീരുമാനത്തെ പിന്‍തുണച്ച വരന്‍ ഡോക്ടര്‍ നാരായണനെയും ഇരുവരുടെയും മാതാപിതാക്കളെയും എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാവില്ല, നല്ല വിദ്യാഭ്യാസം എന്നത് നല്ല തീരുമാനങ്ങളും നിലപാടുകളും എടുക്കാനുള്ളതാണെന്ന് കൂടി കാണിച്ചു തന്ന ഗായത്രിക്കും നാരായണനും ഇനിയും ജീവിതത്തില്‍ ഇതിലും മനോഹരവും ധീരവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുണ്ടാവട്ടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സമൂഹത്തിനാകെ മാതൃകയായി മാറിയ ഈ വിവാഹത്തിന്റെ വിശേഷങ്ങൾ എഐജി വി. അജിത്തിന്റെ സഹപ്രവർത്തകനും പോലീസ് ഓഫീസറുമായ അരുൺകുമാറാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവെച്ചത്.

 

വിവാഹത്തിന് മാതൃക തീരുമാനമെടുത്ത നവദമ്പതികൾക്ക് ആശംസ നേരുന്നതിനൊപ്പം ഹൃദയ സ്പർശിയായ ഒരു കുറിപ്പുകൂടി അദ്ദേഹം പങ്കുവെച്ചിരുന്നു. ഞാന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തലസ്ഥാന നഗരിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് അവിടെ ജോലി ചെയ്തിരുന്ന സമയത്ത് തീവണ്ടിക്കു മുന്‍പില്‍ ചാടി മരിച്ച ആളുകളുടെ ശരീരഭാഗങ്ങള്‍ പാളങ്ങളില്‍ നിന്ന് പെറുക്കി കൂട്ടുമ്പോഴും വീട്ടിനുള്ളിലെ ഉത്തരത്തിലും പരിസരത്തെ മരങ്ങളിലും കെട്ടി തൂങ്ങിയ ആളുകളെ അഴിച്ചിറക്കുമ്പോഴും ഒതളങ്ങ തിന്നു മരിച്ച മൃതദേഹങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴും മറ്റു സ്ഥലങ്ങലെക്കാള്‍ ആത്മഹത്യയുടെ എണ്ണം തിരുവനന്തപുരത്ത് കൂടുതാലാണെന്ന് തോന്നി. മരിച്ച ആളുകളുടെ മാനസിക വ്യഥ എന്തായിരുന്നു എന്ന് ചികഞ്ഞു നോക്കിയതിനൊടുവില്‍ മകളെ വിവാഹം കഴിച്ചയക്കാന്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടി പിന്നെടെപ്പോഴോ തങ്ങളുടെ ധനതത്വശാസ്ത്രം പിഴച്ചുവെന്നും മുന്നോട്ടിനി പോകാനാവില്ലെന്നും തിരിച്ചറിഞ്ഞു ജീവിതം അവസാനിപ്പിച്ച പിതാക്കാന്‍മാര്‍ ആയിരുന്നു അതിലധികവും എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വയം ജീവിക്കാന്‍ മറന്നുപോയ അവരെ ഓര്‍ത്ത് ഒന്ന് നിശ്വസിക്കാനല്ലാതെ ഒന്നിനും ആകുമായിരുന്നില്ല. ഗായത്രിയുടെയും നാരായണന്റെയും തീരുമാനം വരും തലമുറകള്‍ക്ക് പ്രചോദനവും തിരുത്തല്‍ ശക്തിയും ആവുമെന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികളെ നിങ്ങളെയോര്‍ത്ത് ഒരുപാട് അഭിമാനവും ബഹുമാനവും തോന്നുന്നു. ജീവിതത്തില്‍ ഇനിയും നന്മകള്‍ ഉണ്ടാവട്ടെ.’ ഇത്രയും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Tags :