ശരിക്കും അദ്ദേഹത്തിന് അസുഖമുണ്ടോ എന്ന് തോന്നിപ്പോയി; നടുവ് വേദനയുള്ള ഒരാളുടെ മാനറിസങ്ങള്‍ എത്ര പെർഫക്റ്റായാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത്: ഡോ. ബിജു ജി നായർ

Spread the love

മലയാളത്തിൽ ഓണം റിലീസ് ആയി എത്തിയ ഹൃദയപൂർവം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കിട്ട് ഡോക്‌ടർ ബിജു ജി നായർ. നടുവേദനയുള്ള ഒരാളുടെ മാനറിസങ്ങള്‍ വളരെ പെർഫക്‌റ്റായിട്ടാണ് മോഹൻലാല്‍ ചെയ്‌തതെന്നും ശരിക്കും അദ്ദേഹത്തിന് നടുവേദനയുണ്ടോ എന്നുവരെ തോന്നിപ്പോയെന്നും ഡോക്‌ടർ പറഞ്ഞു.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. ഇതില്‍ നടുവ് വേദനയുള്ള ഒരാളുടെ മാനറിസങ്ങള്‍ എത്ര പെർഫക്റ്റായാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത് എന്നത് ഏറെ അത്ഭുത പ്പെടുത്തി. കഴിഞ്ഞ 32 വർഷത്തെ ചികിത്സാനുഭവത്തിനിടയില്‍, ഇതുപോലെയുള്ള എത്രയോ പേരെ കണ്ടത് ഓർമ്മ വന്നു. ഇനി ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നി പ്പോയി. ഒരു പടിക്കെട്ട് ഇറങ്ങി വരുന്ന സീൻ ഉണ്ട്.. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്ബോള്‍ അഭിനയത്തിന്റെ വിസ്മയമായി ലാലേട്ടൻ ഞെട്ടിക്കുന്നുവെന്നത് പറയാതെ വയ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group