സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നല്‍കും; നഴ്‌സിംഗ് സമൂഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ

Spread the love

തിരുവനന്തപുരം: നഴ്സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നല്‍കുമെന്ന് ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയർ.

video
play-sharp-fill

സർക്കാർ സ്വീകരിക്കുന്ന നടപടികളെ ആസ്റ്റർ പിന്തുണക്കുമെന്ന് എംഡി ആസാദ് മൂപ്പൻ വ്യക്തമാക്കി. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാരെന്നും രോഗീപരിചരണത്തില്‍ അവർ നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്, നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെല്‍ത്ത്‌ കെയർ.

ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങള്‍ ഹൃദയപൂർവ്വം അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നെന്നും ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയില്‍, മിനിമം വേതന വിഷയത്തില്‍ കേരള സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും ആസ്റ്റർ ഡിഎം ഹെല്‍ത്ത്‌കെയർ പിന്തുണയ്ക്കും. സർക്കാർ വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതില്‍ ആസ്റ്റർ എപ്പോഴും കൃത്യത പുലർത്തിയിട്ടുണ്ട്.