സര്‍ക്കാര്‍ ജീവനക്കാരടക്കം വാങ്ങുന്നത് റെക്കോര്‍ഡ് സ്ത്രീധനം ; വിവാഹത്തിന് കൊടുക്കുന്നതിന് പുറമെ അടുക്കള കാണല്‍ ചടങ്ങില്‍ ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറുകളും ; തലസ്ഥാനത്ത് സ്ത്രീധനം വാങ്ങുന്നവരുടെ എണ്ണം കൂടുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീധനം വാങ്ങുന്നവരുടെ എണ്ണം കൂടുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സീതാദേവി. തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിലുള്ളവരാണ് കൂടുതലും സ്ത്രീധനം വാങ്ങുന്നതെന്നും പി. സീതാദേവി തുറന്നടിച്ചു. ജില്ലാതല സിറ്റിങ്ങിന്റെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ.

ജില്ലാതല സിറ്റിംഗില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് വന്ന പരാതികള്‍ നിരവധിയാണ്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരടക്കം റെക്കോര്‍ഡ് സ്ത്രീധനം വാങ്ങിയാണ് വിവാഹം കഴിക്കുന്നതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഈ നിലപാട് ഗൗരവതരമായ കാര്യമാണ്. വിവാഹത്തിന്റെ ഭാഗമായി വധുവിന് വീട്ടില്‍ നിന്ന് സ്വര്‍ണം, പണം, വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍ എന്നിവ നല്‍കുന്നത് പതിവായിരിക്കുകയാണ്.

കൂടാതെ, സ്ത്രീധനമായി സ്വര്‍ണവും പണവും കൊടുക്കുന്നതിന് പുറമെ അടുക്കള കാണല്‍ എന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് രൂപയുടെ മറ്റ് ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറുകളും നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള രീതികള്‍ പിന്നീട് ഗാര്‍ഹിക പീഡനക്കേസുകളായും സ്ത്രീധന കേസുകളായും മാറുന്നതാണ് അത്തരത്തില്‍ നിരവധി കേസുകളാണ് കമ്മീഷന് മുന്നിലെത്തുന്നതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.