
സ്വന്തം ലേഖകൻ
കോഴിക്കോട് : താമരശ്ശേരിയിൽ 19 വയസുകാരിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്.
അന്ന് മുതൽ ആരംഭിച്ചതാണ് ശാരീരിക മാനസിക മർദ്ദനങ്ങളെന്ന് പെൺകുട്ടി പറയും. സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പൊലീസിൽ പരാതി മുൻപ് നൽകാനൊരുങ്ങിയിരുന്നെങ്കിലും ഒത്തുതീർപ്പിലെത്തുകയായിരുന്നു. പിന്നീടും പീഡനം തുടർന്ന ബഹാവുദ്ദീൻ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇരുകാലുകളും കയ്യും പ്രതി തല്ലിയൊടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി. പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു