സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനവും ദുര്‍മന്ത്രവാദവും; ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍; ഭര്‍ത്താവും ഭര്‍തൃമാതാവും ഒളിവില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയാക്കിയാതായി പരാതി.

സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കരുവ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്‌തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകള്‍ക്കു നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി.