play-sharp-fill
കൊടുത്ത സ്ത്രീധനത്തിൽ അച്ഛൻ്റെ താൽപര്യം എന്താണ്?   അത് സ്ത്രീയുടേത് മാത്രമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചു

കൊടുത്ത സ്ത്രീധനത്തിൽ അച്ഛൻ്റെ താൽപര്യം എന്താണ്? അത് സ്ത്രീയുടേത് മാത്രമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചു

 

ന്യൂ ഡല്‍ഹി: വിവാഹ സമയത്ത് സമ്മാനമായി ലഭിക്കുന്ന സ്ത്രീധനം വധുവിന്‌റെ മാത്രം സ്വത്താണെന്നും കൊടുത്തവര്‍ക്കും അത് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി

സ്ത്രീധനത്തിന്റെ അവകാശം സത്രീക്ക് മാത്രമാണ്. അതില്‍ പിതാവിനോ ഭര്‍ത്താവിനോ അവകാശമില്ല. രണ്ടു വിവാഹം കഴിച്ചശേഷം വിവാഹമോചനം നേടിയ സ്ത്രീയുടെ പിതാവ് അവരുടെ മുന്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് നല്‍കിയ സ്ത്രീധനം തിരികെ വാങ്ങി നല്‍കണമന്നാവശ്യപ്പെട്ട് കൊടുത്ത കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഇക്കാര്യം ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. പരാതിയില്‍ തെലുങ്കാന പോലീസ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ കേസെടുത്ത് കീഴ്‌ക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ നടപടി തെലുങ്കാന ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ യുവതിക്കുമാത്രമാണ് അവകാശമെന്ന് കോടതി ചൂണ്ടിക്കാട്ടി.