കുടിക്കാൻ പഞ്ചസാര വെള്ളം: ദിവസം നൂറ് ഗ്രാം മാത്രം ഭക്ഷണം: രണ്ടു മാസം കൊണ്ട് തുഷാരയുടെ ഭാരം ഇരുപത് കിലോയായി: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അമ്മയും യുവതിയെ പട്ടിണിക്കിട്ട് കൊന്നു
സ്വന്തം ലേഖകൻ
കോട്ടയം: വിശന്ന് നിലവിളിക്കുമ്പോൾ തുഷാരയ്ക്ക് കുടിക്കാൻ നൽകിയത് പഞ്ചസാര വെള്ളം. വിശക്കുമ്പോൾ അലറിക്കരഞ്ഞ തുഷാരയുടെ വായിൽ പഴംതുണി തിരുകി നിശബ്ദയാക്കി. മാസങ്ങൾ നീണ്ട പട്ടിണിക്കൊടുവിൽ തുഷാരയുടെ ശബ്ദം പോലും പുറത്തു വരാതെയായി. രണ്ടു മാസം കൊണ്ട് ഇരുപത് കിലോ മാത്രമായി മാറിയ തുഷാരയെ ഭർത്താവും അമ്മയും ചേർന്ന് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു. പട്ടിണിയ്ക്കിട്ട് ഇരുവരും ചേർന്ന് തുഷാരയെ കൊന്നത് കണ്ട് ഞെട്ടിവിറച്ചിരിക്കുകയാണ് നാടും, നാട്ടുകാരും.
ഓയൂരിൽ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊടും ക്രൂര പുറത്തറിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും അമ്മയും അറസ്റ്റിൽ.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്ബതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ഗീതാ ലാൽ (55), മകൻ ചന്തുലാൽ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. 21ന് രാത്രി 12 മണിയോടെ യുവതിയെ ഭർത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്?റ്റ്മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group